അട്ടത്തോട് കോളനിക്കും അടിച്ചിപ്പുഴ കോളനിക്കും ഒരു കോടി രൂപ വീതം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അട്ടത്തോട് കോളനിയുടെയും അടിച്ചിപ്പുഴ കോളനിയുടെയും സമഗ്ര  വികസനത്തിന് ഒരു കോടി രൂപ വീതം അനുവദിച്ചു. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളുടെ സമഗ്രമായ പുരോഗതിക്കായി സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

ഇരു സ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊര് കൂട്ടങ്ങള്‍ വിളിച്ച് ചേര്‍ത്ത്  നിര്‍വഹണം സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയാറാക്കും. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് പദ്ധതി നിര്‍വഹണ ചുമതല. പട്ടിക ജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അട്ടത്തോട് കോളനിക്കും കോട്ടാങ്ങല്‍ മലമ്പാറ കോളനിക്കും ഒരു കോടി  രൂപ വീതം നേരത്തെ  അനുവദിച്ചിരുന്നു. ഓരോ കോടി രൂപ ചിലവഴിച്ചുള്ള  രണ്ട് പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ  അട്ടത്തോട്  കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയും കോളനിയുടെ മുഖച്ഛായ തന്നെ മാറുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...