ജില്ലയില്‍ പട്ടയവിതരണമേള 25ന് ; ആകെ 246 പട്ടയങ്ങള്‍ വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25 ന് നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യു മന്ത്രി കെ. രാജന്‍ പട്ടയവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ച കഴിഞ്ഞു മൂന്നിന് പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും വൈകുന്നേരം അഞ്ചിന് അടൂരും ആണ് പട്ടയ മേള നടക്കുക.

അടൂര്‍ 21, കോഴഞ്ചേരി 22, റാന്നി 79, കോന്നി 50, തിരുവല്ല 44, മല്ലപ്പള്ളി 30, പട്ടയങ്ങള്‍ ആണ് വിതരണം ചെയ്യുന്നത്. അടുത്ത തവണ റാന്നി, കോന്നി മണ്ഡലങ്ങളില്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പൊതു ജനപങ്കാളിത്തം പട്ടയമേളയില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്സ് പി തോമസ്, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍  പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍  പ്രസിഡന്റ് പി.എസ്. മോഹനന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ.ജി നായര്‍,
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...

ചൈനയിൽ ഭീതിയുണർത്തി പ്രളയം : 39 മരണം ; വെള്ളത്തിലൂടെ ഒഴുകിയെത്തി നൂറുകണക്കിന് വിഷപ്പാമ്പുകൾ

0
ബീജിങ് : ചൈനയിൽ കനത്ത നാശംവിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ...

ചൈനയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28...

കള്ളാടി ദുരന്തം : കാണാതായവർക്കായി നാലാം ദിവസവും തിരച്ചിൽ ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ...

0
മേപ്പാടി : വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ നാലാം...