റവന്യു കലോത്സവം ഏപ്രില്‍ പതിനെട്ട് മുതല്‍ 27 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാതല റവന്യു കലോത്സവം ഏപ്രില്‍ 18 മുതല്‍ 27 വരെ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റവന്യു കലോത്സവവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് പ്രളയത്തേയും കോവിഡിനേയും അതിജീവിച്ച ശേഷം ജില്ലയില്‍ ആദ്യമായാണ് റവന്യു കലോല്‍സവം സംഘടിപ്പിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. 18,19 തീയതികളില്‍ സ്പോര്‍ട്സ് ആന്‍ഡ് അത്ലറ്റിക്സ് മത്സരങ്ങളും 22, 23 തീയതികളില്‍ രചനാ മത്സരങ്ങളും 26,27 തീയതികളില്‍ കലാമത്സരങ്ങളും സംഘടിപ്പിക്കും. ഇതുവരെ ഇരുന്നൂറിലധികം പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ സ്റ്റേഡിയത്തിലും കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. മന്ത്രി വീണാജോര്‍ജ് രക്ഷാധികാരിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വൈസ് ചെയര്‍മാനായും സംഘാടക സമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് അലക്‌സ് പി തോമസ്, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് പി.എസ്. മോഹനന്‍,  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, വിവിധ ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...