മന്ത്രിസഭാ വാര്‍ഷികം ; എന്റെ കേരളം പ്രദര്‍ശന – വിപണന മേള മെയ് 11 മുതല്‍ 17 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന- വിപണനമേള മെയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി  യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മെയ് രണ്ടു മുതല്‍ എട്ടു വരെ ആയിരുന്നു പ്രദര്‍ശന വിപണന മേളയ്ക്കായി നേരത്തെ തീരുമാനിച്ച തീയതി. ജില്ലാ സ്റ്റേഡിയത്തിന്റെ ലഭ്യത കണക്കിലെടുത്താണ് തീയതിയില്‍ മാറ്റം വരുത്തിയതെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ പൊതു ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് എല്ലാ വകുപ്പുകളും ഫലപ്രദമായി ഇടപെട്ടുകൊണ്ടുള്ള മേളയായിരിക്കും സംഘടിപ്പിക്കുക. മേള നടക്കുന്ന സ്ഥലത്ത് ആവശ്യമായ കുടിവെള്ളവും വൈദ്യുതിയും വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഉറപ്പുവരുത്തണം.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധങ്ങളായ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് ബോധവത്ക്കരണവും ജില്ലയുടെ വിവിധ പ്രത്യേകതകളും തനിമയും മേളയുടെ ഭാഗമാകും. ജില്ലയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് ഓരോ വകുപ്പുകളും സ്റ്റാളുകള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ക്ക് വിപണനസൗകര്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.

വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് മെയ് ഏഴിന് ഉച്ച കഴിഞ്ഞ് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് വരെ വിളംബര ജാഥ സംഘടിപ്പിക്കും. നൂറു വിപണന സ്റ്റാളുകളും 50 പ്രദര്‍ശന-സേവന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേള, കാര്‍ഷിക പ്രദര്‍ശനം, ടെക്‌നോ ഡെമോ തുടങ്ങിയവയും ഉണ്ടാകും. ഓരോ വകുപ്പുകളും അവരവരുടെ സ്റ്റാളുകള്‍ ഏറ്റവും ആകര്‍ഷണീയമാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെയും ആകര്‍ഷിക്കുന്ന തരത്തിലായിരിക്കണം മേള സംഘടിപ്പിക്കേണ്ടതെന്നും ഓരോ വകുപ്പുകളുടേയും സ്റ്റാളുകള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കണമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വിപുലമായ പങ്കാളിത്തത്തോടെ വിളംബര ജാഥ സംഘടിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന വികസന പദ്ധതികളെയും നേട്ടങ്ങളെയും പ്രദര്‍ശിപ്പിക്കുന്നതിനും വിശദീകരണം ലഭിക്കുന്നതിനുമുള്ള അവസരമാണ് മേളയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. വിവിധ സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിജ്ഞാനപ്രദമായ സെമിനാറുകളും പ്രദര്‍ശനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംഘാടനം, ഏകോപനം, പ്രചാരണം എന്നീ സബ് കമ്മറ്റികള്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ സംഘാടനസമിതി അധ്യക്ഷനും നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ ഏകോപന സമിതി അധ്യക്ഷനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പ്രചാരണസമിതി അധ്യക്ഷനുമായിരിക്കും.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് അലക്സ് പി തോമസ്, ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍  പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്സ് അസോസിയേഷന്‍  പ്രസിഡന്റ് പി.എസ്. മോഹനന്‍,  സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ. ടി.കെ.ജി നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, വിവിധ ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...