സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോത്തൻകോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആർ.എസ്.എസ് ആക്രമണമെന്ന് പരാതി. മംഗലത്ത്നട ബ്രാഞ്ച് സെക്രട്ടറി അനീഷിനാണ് മർദനമേറ്റത്. ക്ഷേത്രത്തിലെ പരിപാടി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അനീഷിന് മർദനമേറ്റത്. ആർ.എസ്.എസ് പ്രവർത്തകനായ മനു സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അനീഷിനെ വിളിച്ചുവരുത്തി. കൂടെയുണ്ടായിരുന്ന വിനീഷ്, സുനിൽകുമാർ, ദിലീപ് എന്നിവരും ചേർന്നാണ് മർദിച്ചതെന്ന് അനീഷ് പറഞ്ഞു.

മർദനത്തിൽ അനീഷിന്റെ കൈയ്ക്കും കണ്ണിനും പരിക്കേറ്റു. തച്ചപള്ളി ഊരുട്ടമ്പലം ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് അനീഷ് പറഞ്ഞു. പരിക്കേറ്റ അനീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പോത്തൻകോട് പ്രതിഷേധ മാർച്ച് നടത്തി. അനീഷിന്റെ പരാതിയിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡി.വൈ.എഫ്.ഐ മംഗലത്ത്നട യൂണിറ്റ് സെക്രട്ടറി നിജുവിനെയും അനീഷിനെയും വകവരുത്തുമെന്ന് പ്രതികൾ ഭീഷണി മുഴക്കിയിരുന്നതായും പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...