പന്തളത്ത്‌ ബിജെപിക്കാർ സഹപ്രവർത്തകന്‌ വീട്ടുമുറ്റത്ത്‌ “പിണ്ഡം വെച്ചു’

For full experience, Download our mobile application:
Get it on Google Play

പന്തളം : വിഭാഗീയത രൂക്ഷമായപ്പോൾ സ്വന്തം പാർട്ടിയിലെ പ്രവർത്തകന്റെ വീട്ടുമുറ്റത്ത്‌ “പിണ്ഡം വെച്ച്‌’‌ കൊടികുത്തി ബിജെപി പ്രവർത്തകർ. ബിജെപി- മുൻ മേഖലാ നേതാവും, ഇപ്പോൾ സജീവ പ്രവർത്തകനുമായ പന്തളം മുളമ്പുഴ ശിവഭവനിൽ എം സി സദാശിവന്റെ വീട്ടുമുറ്റത്താണ്  “മരണാനന്തര ചടങ്ങ്’‌ നടത്തിയത്. ഇവിടെ‌ ചാണകം മെഴുകി സമീപത്തായി ഉരുളി കമഴ്‌ത്തി വെച്ചു. ഉരുളിക്ക് മുകളിലായി ആറ്‌ ഉരുള വെച്ചു. സമീപത്ത്‌ പച്ചക്കായയും ഉണ്ടായിരുന്നു. ഇതിനോട് ചേർന്ന് ആർഎസ്എസിന്റെ കൊടിമരവും നാട്ടി. ‘പിണ്ഡവെയ്‌ക്കാൻ’ സമീപത്തെ വീട്ടിൽനിന്ന്‌ മോഷ്ടിച്ച ഉരുളിയാണ്‌ ഉപയോഗിച്ചത്‌.

പന്തളത്ത് ബിജെപിയിൽ പുനഃസംഘടനയെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസം മൂലം സദാശിവൻ ഉൾപ്പടെയുള്ള നിരവധി മുൻകാലനേതാക്കൾ വിട്ടുനിൽക്കുകയാണ്‌. സമൂഹമാധ്യമങ്ങളിൽ ബിജെപിയിലെയും -ആർഎസ്എസിലെയും ഇരുവിഭാഗങ്ങൾ പരസ്പരം ആക്രമണം കടുപ്പിച്ചതോടെ കാര്യങ്ങൾ നേതൃത്വത്തിന് കൈവിട്ടു. നിരവധി ബിജെപി- പ്രവർത്തകർ പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സിപിഐ എമ്മിൽ ചേർന്നതും അടുത്തിടെയാണ്. സംഭവത്തെ തുടർന്ന് പന്തളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...