തിരുവനന്തപുരത്ത് കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്. നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കല്‍ കാരിയോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം ഉണ്ടായത്. അധ്യാപകരെയും രക്ഷിതാക്കളെയും ആക്രമിക്കാൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചു. കുട്ടികളുടെ പരിപാടി ആർ.എസ്.എസ് നേതൃത്വത്തിലുള്ള ക്ഷേത്ര ട്രസ്റ്റ് അധികൃതരാണ് തടസ്സപ്പെടുത്തിയത്. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ സംഭാവന നൽകാത്തതിനെ തുടർന്നായിരുന്നു അതിക്രമം. പ്രദീപിൻ്റെ നേതൃത്വത്തിലുള്ള ബി.ജെ.പി, ആർ.എസ്.എസ് സംഘമാണ് തടസ്സപ്പെടുത്തിയത്.

വേദിയിലെ കർട്ടൻതാഴ്ത്തി കുട്ടികളെ ഇറക്കിവിട്ടു. പരിപാടി തടസ്സപ്പെടുത്താൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. കുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാൻ ആർഎസ്എസ് പ്രവർത്തകർ അനുവദിച്ചില്ല. പത്ത് മാസമായി നിരന്തരം പരിശീലനം പൂർത്തിയാക്കിയാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്. സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ടെണ്ടറില്‍ പരിഷ്കരണം; കരാറുകാര്‍ സാധനങ്ങള്‍ സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി

0
തിരുവനന്തപുരം: ശബരിമല ടെണ്ടര്‍ വ്യവസ്ഥ പരിഷ്കരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. കരാറുകാര്‍...

എൺപതാം സ്വാതന്ത്ര്യദിനത്തിൽ ആഘോഷങ്ങൾക്കപ്പുറം ഇന്ത്യയുടെ സമകാലികാവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് രാജ്യം സ്വതന്ത്രമായി 79 വർഷം പൂർത്തിയാക്കി...

ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

0
തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ്ഐ കേരള സർവകലാശാല...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...