ദില്ലി: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആഹ്വാനം ചെയ്ത് ആർഎസ്എസ്. കഴിഞ്ഞ 45 ദിവസമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണണമെന്നും പരസ്പര വിശ്വാസത്തിന്റെ അഭാവമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഈ അവസ്ഥ മറികടക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ആര്‍.എസ്.എസ് അഭ്യര്‍ഥിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇരു സമുദായങ്ങളുടെയും സമഗ്രമായ പരിശ്രമം ആവശ്യമാണ്. കലാപത്തിന് ഇരകളായ അരലക്ഷത്തോളം പേര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അക്രമത്തിന് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു.
മണിപ്പൂരിലെ അക്രമം ഉടനടി അവസാനിപ്പിക്കാനും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഒപ്പം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിനോടും പോലീസ്, സൈനിക, കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നതായും ആര്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.