കോന്നിയിൽ വിദ്യാർത്ഥികളെ കുരുക്കാൻ ലഹരി മാഫിയ സജീവം

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്കൂൾ തുറന്നതോടെ കോന്നി നഗരത്തിൽ ലഹരി മാഫിയ സജീവമാകുന്നു. കഴിഞ്ഞ ദിവസം എം ഡി എം എ യുമായി കോന്നി, പത്തനംതിട്ട സ്വദേശികൾ പിടിയിലായിരുന്നു. ഇവരിൽ പലരും കോന്നി നഗരത്തിലെ ചില കച്ചവട സ്ഥാപനങ്ങളിൽ സ്ഥിരം സന്ദർശകരും ജോലിക്കാരും ആയിരുന്നു. അധ്യയന വർഷം ആരംഭിച്ചതോടെ കോന്നി നഗരത്തിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ സജീവമാകുന്നത്. കോന്നി കെ എസ് ആർ റ്റി സി സ്റ്റാൻഡും ഒഴിഞ്ഞ പരിസരങ്ങളും ഒക്കെ കേന്ദ്രീകരിച്ചാണ് മാഫിയ ശക്തമാകുന്നത്.

വിവിധ രൂപങ്ങളിൽ ആണ് ഇവർ ലഹരി വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് എത്തിക്കുന്നത് എന്ന് പറയപ്പെടുന്നു. കൂടാതെ കോന്നി നഗരത്തിൽ വിദ്യാർത്ഥി സംഘർഷങ്ങളും വ്യാപകമാകുന്നുണ്ട്. കോന്നിയിൽ സ്കൂൾ സമയത്ത് പോലീസ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും വിദ്യാർത്ഥി സംഘർഷങ്ങൾ വ്യാപകമാകുന്നതായാണ് ആക്ഷേപം. എക്സൈസ്, പോലീസ് പരിശോധന നഗരത്തിൽ വിവിധ ഇടങ്ങളിൽ ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

കോന്നിയിൽ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങളുടെ ഏജൻസികളും പ്രവർത്തിക്കുന്നതായാണ് വിവരം ലഭിക്കുന്നത്. കോന്നി നഗരം കേന്ദ്രീകരിച്ച് നിരവധി സ്‌കൂളുകൾ ആണ് പ്രവർത്തിക്കുന്നത്. ഈ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ വലയിലാക്കാൻ ആണ് ലഹരിമാഫിയയുടെ ശ്രമം. നഗരത്തിൽ പിടിമുറുക്കുന്ന ലഹരി മാഫിയ സംഘത്തിന് കടിഞ്ഞാൺ ഇടാൻ ബന്ധപെട്ട വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...

ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി...

0
കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ...

വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ എത്തിച്ച് ക്രൈംബ്രാഞ്ചിന് കൈമാറി

0
കോഴിക്കോട്: വടകര കടത്തനാട് നിക്ഷേപ തട്ടിപ്പ് കേസിൽ രണ്ടാംപ്രതി റിനീഷിനെ വടകരയിൽ...

വിവാദങ്ങൾക്കിടയിൽ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി ; ഉത്തരവിറങ്ങി

0
തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടയില്‍ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി. 2023...