കണ്ണൂര്‍: രാജ്യത്തെ സ്വാതന്ത്ര സമരവുമായി ബന്ധമില്ലാത്തതിനാല്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ ആര്‍ എസ് എസിനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ തകര്‍ക്കുകയാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലറുടെ നയമാണ് ആര്‍ എസ് എസിന്‍േറത്. മുസോളിനിയുടെ സംഘടനാരീതിയാണ് അവര്‍ പിന്തുടരുന്നത്. ഫാഷിസവും നാസിസവും ചേരുന്നതാണ് ആര്‍ എസ് എസ് എന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂപരിഷ്‌കരണ നിയമത്തിന്റെ വാര്‍ഷികാഘോഷം സംബന്ധിച്ച സി പി ഐ വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. ഭൂപരിഷ്‌കരണത്തിന്റെ യഥാര്‍ഥ ചരിത്രം സി പി ഐക്ക് അറിയില്ല. ഇ എം എസാണ് ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത്. താന്‍ എന്തോ മഹാപരാധം ചെയ്തുവെന്ന മട്ടിലാണ് സി പി ഐ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.