Sunday, April 20, 2025 12:34 pm

പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു – അതിനുള്ള ശിക്ഷ കൊടുത്തു ; സുരേന്ദ്രനെതിരെ നടന്‍ സന്തോഷ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍  : ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സംഘപരിവാർ സഹയാത്രികനായ നടൻ സന്തോഷ് കെ നായര്‍ . ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞുവെന്നും അതിന് ഭഗവാൻ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോൾ കാണുന്നതെന്നും സന്തോഷ് തുറന്നടിച്ചു.

തൃശ്ശൂരിൽ തുവ്വൂർ രക്തസാക്ഷി അനുസ്മരണത്തിൻറെ ഭാഗമായി വിശ്വഹിന്ദു പരിഷ്ത്ത് സംഘടിപ്പിച്ച ഹിന്ദു ധർമ്മ ജന ജാഗ്രതാ സദസിൻറെ ഉദ്ഘാടനത്തിലായിരുന്നു സുരേന്ദ്രനും ബി.ജെ.പിക്കുമെതിരെയുള്ള സന്തോഷിൻറെ രൂക്ഷമായ വിമർശനം. പരിപാവനമായ ഇരുമുടിക്കെട്ട് എടുത്തെറിഞ്ഞു നമ്മുടെ ഒരു നേതാവെന്ന് കെ.സുരേന്ദ്രൻറെ പേര് പറയാതെ സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് തുറന്നടിച്ചു.

‘ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാൻ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. ഹിന്ദുക്കളുടെ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെ കൊടുക്കുന്നുണ്ട്, അത് നമ്മളെല്ലാവരും കാണുന്നുണ്ട്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെത്തുന്നവര്‍ നല്ലൊരു നേതാവാകുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളെപ്പോലെ ആവുകയാണ്. ഹിന്ദുക്കള്‍ക്ക് കോടാനുകോടി ദൈവങ്ങളുണ്ട്, ഇനി ആള്‍ദൈവങ്ങളുടെ ആവശ്യമില്ലെന്നും’ സന്തോഷ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിച്ച് പി പി ദിവ്യ

0
കണ്ണൂർ : ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം...

ടിപ്പർ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ കരാർ കമ്പനിയുടെ ടിപ്പർ ലോറി...

ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ച് കയറി അപകടം

0
ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ...

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം

0
ജമ്മു കശ്മീർ : ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം....