ഡല്‍ഹി : ആര്‍.എസ്.എസ് ദേശീയ നേതൃയോഗം അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ കര്‍ണാടകയിലെ ധാര്‍വാഡില്‍ ആരംഭിച്ചു. ഇന്നലെ രാവിലെ ധാര്‍വാഡിലെ രാഷ്ട്രോത്ഥാന വിദ്യാകേന്ദ്രത്തില്‍ സര്‍ സംഘചാലക് ഡോ.മോഹന്‍ ഭഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. നേതൃസമ്മേളനം നാളെ സമാപിക്കും.
വര്‍ഷത്തില്‍ രണ്ട് തവണയാണ് യോഗം നടക്കുക. സംസ്ഥാന, മേഖല, ദേശീയ ഭാരവാഹികളും ദേശീയ സമിതി അംഗങ്ങളും പരിവാര്‍ സംഘടനകളിലെ സംഘടനാ സെക്രട്ടറിമാരുമടക്കം 350 പേരാണ് പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിലും പരിവാര്‍ സംഘടനകളിലും നേതൃരംഗത്ത് വലിയ മാറ്റങ്ങള്‍ യോഗത്തില്‍ നടപ്പാലാക്കാനും സാധ്യത ഉണ്ട്.