ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ വാഴൂര്‍ റോഡില്‍ ചങ്ങനാശ്ശേരി വലിയകുളത്ത് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ വാഴൂര്‍ റോഡില്‍ ചങ്ങനാശ്ശേരി വലിയകുളത്ത് വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മലകുന്നം കുറിഞ്ഞിപ്പറമ്പില്‍ ജോസ്​ വര്‍ഗീസ് (69), ഇയാളുടെ മകളുടെ ഭര്‍ത്താവ് പറാല്‍ പുതുച്ചിറയില്‍ ജിന്റോ ജോസ്(37), ചങ്ങനാശ്ശേരി കുട്ടംപേരൂര്‍ ജോണിയുടെ മകന്‍ എറണാകുളം രാജഗിരി കോളജ് ബി.കോം വിദ്യാര്‍ത്ഥി ജെറി ജോണി(20) എന്നിവരാണ് മരിച്ചത്.

ജെറിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസ് (19) നെ ഗുരുതര പരിക്കുകളോടെ ചങ്ങാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. വാഴൂര്‍ റോഡിലെ അപകട മേഖലയാണ് വലിയകുളം.

തെങ്ങണ ഭാഗത്തു നിന്ന്​ സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ജിന്റോയും ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്ന്​ കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. നാലു പേരും റോഡില്‍ വീണു കിടക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

രാത്രി പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...