മരുന്നുകളോട് പ്രതികരിക്കുന്നില്ല ; നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : കോവിഡ് ബാധിച്ച്‌ ഒക്ടോബര്‍ 6ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബം​ഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില ​ഗുരുതരം. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെയാണ് ആ​രോ​ഗ്യനില മോശമായത്. അവയവങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയുകയും രക്തത്തിലെ യൂറിയയുടെയും സോഡിയത്തിന്റെയും അളവ് വര്‍ദ്ധിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. അരിന്ദം കാര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ നിലയും രക്തസമ്മര്‍ദ്ദവും ഭേദപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴും കടുത്ത ആശങ്ക തുടരുന്നതായി ഡോ. അരിന്ദം കാര്‍ അറിയിച്ചു. കോവിഡ് എന്‍‌സെഫലോപ്പതി (തലച്ചോറിന് നാശം സംഭവിക്കുന്ന അവസ്ഥ, ഇതോടെ ഓര്‍മ തകരാറുണ്ടാകും. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ടാകും) വര്‍ധിക്കുകയാണെന്നാണ് നി​ഗമനം. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ ഫലം ​നെ​ഗറ്റീവായെങ്കിലും രോ​ഗ ബാധയെതുടര്‍ന്നുണ്ടായ ‌പ്രശ്‌നങ്ങള്‍ ആരോഗ്യനില വഷളാക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...