തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കപകടത്തില്‍ സഹോദരന്മാര്‍ മരിച്ചു. വഴിമുക്ക് പ്ലാങ്കാലവിളയില്‍ ഷറഫുദ്ദീന്‍-ഷക്കീലാ ദമ്പതികളുടെ മക്കളായ ഷര്‍മാന്‍, ഷാനു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.40 ഓടെ ബാലരാമപുരം തയ്ക്കാപ്പള്ളിക്ക് മുന്നില്‍വെച്ചാണ് അപകടം നടന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് വരികയായിരുന്ന ലോറി ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച്‌തന്നെ മരിച്ചു. വ്യാപാര സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറിലെറെ ഗതാഗതം തടസപ്പെട്ടു. ഇരുവരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.