റായ്പുര്‍: ഛത്തീസ്‌ഗഡിലെ റായ്പൂരില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ റായ്പൂരിലെ ചെരി ഖേഡിയിലായിരുന്നു അപകടം. ഒഡീഷയിലെ ഗഞ്ചാമില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് തൊഴിലാളികളെ കയറ്റിക്കൊണ്ടുപോയിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. സൂറത്തിലേക്ക് പോവുന്നതിനായി തൊഴിലാളികള്‍ വാടകക്ക് എടുത്ത ബസ്സായിരുന്നു ഇത്. റായ്പൂരിലെ ചേരി ഖേഡിയിലൂടെ കടന്നുപോകുമ്പോള്‍ ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഛത്തീസ്‌ഗഡിലെ റായ്പൂരില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഏഴ് തൊഴിലാളികള്‍ മരിച്ചു
RECENT NEWS
Advertisment