രാജ്യത്ത് 86,432 പേർക്ക് കോവിഡ് ; ആകെ രോഗികൾ 40 ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ രോഗം ബാധിച്ച 40.23 ലക്ഷം പേരില്‍ 31.07 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 8.46 ലക്ഷം പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 69,561 ആകുയും ചെയ്തു.

4.77 കോടി കോവിഡ് ടെസ്റ്റുകളാണ് വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 10.59 ലക്ഷം സാമ്പിളുകള്‍ വെള്ളിയാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐസിഎംആര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിലവില്‍ ചികിത്സയിലുള്ളത്. 2.11 ലക്ഷം പേര്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുണ്ട്. ആന്ധ്രപ്രദേശിലാണ് രണ്ടാമത്. 1,02,067 പേരാണ് ആന്ധ്രയില്‍ ചികിത്സയിലുള്ളത്. രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...