വിമര്‍ശനങ്ങളില്‍ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  വിമര്‍ശനങ്ങളില്‍ പ്രതികരിക്കേണ്ടെന്ന് സംസ്ഥാന നേതാക്കളെ വിലക്കി ബി.ജെ.പി ദേശീയ നേതൃത്വം. അതോടെ സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന പ്രസിഡന്‍റിന് കൃഷ്ണദാസ് പക്ഷത്തിന്‍റെ പിന്തുണയില്ലാതെയായി. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന ജ​നം ടി.​വി​യി​ലെ മു​ന്‍ കോ​ഡി​നേറ്റി​ങ്​ എ​ഡി​റ്റ​ര്‍ അ​നി​ല്‍ ന​മ്പ്യാരെ സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ലെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ചോ​ദ്യം ചെ​യ്​​ത​തോ​ടെ​യാ​ണ്​ സി.​പി.​എം ബി. ജെ. പിക്കെതിരെ ആ​രോ​പ​ണം കടുപ്പിച്ചത്.

അ​നി​ല്‍ ന​മ്പ്യാ​രു​മാ​യി സം​സാ​രി​ച്ചെ​ന്ന ​സ്വ​പ്​​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യാ​ണ്​ വി. മു​ര​ളീ​ധ​ര​നെ​തി​രെ സി.​പി.​എം ഉ​പ​യോ​ഗി​ച്ചത്​. ഇതുന്നയിച്ച്‌ ബി ജെ പി യെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പി തിരിച്ചടി ശക്തമാക്കാനിരിക്കേയാണ് ദേശീയ നേതൃത്വത്തിന്‍റെ വിലക്ക് വീണത്. ആക്ഷേപത്തെ പ്രതിരോധിച്ച്‌ പ്രശ്നം വഷളാക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. വിമര്‍ശനങ്ങളില്‍ പോലും സംസ്ഥാനത്ത് വിഭാഗീയതയുണ്ടെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് സൂചന.

സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​​ കെ. ​സു​രേ​ന്ദ്ര​ന്​​ പാര്‍ട്ടി​യി​ല്‍​നി​ന്ന് വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെന്ന അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. പി.​കെ. കൃ​ഷ്​​ണ​ദാ​സ്​ പ​ക്ഷ​ത്തി​ന്‍റെ നി​സ്സ​ഹ​ക​രണം മൂലം സം​ഘ​ട​ന സം​വി​ധാ​നം ച​ലി​പ്പി​ക്കേ​ണ്ട ബാ​ധ്യ​ത മു​ര​ളീ​ധ​ര​പ​ക്ഷ​ത്തി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി ചു​രു​ങ്ങി.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രി​ല്‍ എം.​ടി. ര​മേ​ശ്​ പൂ​ര്‍​ണ​മാ​യും മാ​റി​നി​ല്‍​ക്കുമ്ബോ​ള്‍ മു​ര​ളീ​ധ​ര​പ​ക്ഷ​ത്തെ സി. ​കൃ​ഷ്​​ണ​കു​മാ​റും പി. ​സു​ധീ​റും വേ​ണ്ട​ത്ര ശോ​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം സു​രേ​ന്ദ്ര​നൊ​പ്പ​മു​ള്ള​വ​ര്‍​ക്കു​ണ്ട്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ​ന്ന കൂടുതല്‍ സ​മ​ര​ങ്ങ​ളി​ല്‍ പ​ങ്കെടു​ക്കേ​ണ്ട അവസ്ഥയി​ലാ​ണ്​ സു​രേ​ന്ദ്ര​നെ​ന്ന ആ​ക്ഷേ​പമാണ് സുരേന്ദ്രപക്ഷത്തിന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...