രമ്യ ഹരിദാസ് എംപിക്കു നേരെ അക്രമം, കൊല്ലുമെന്ന് ഭീഷണി ; ഏരിയാ സെക്രട്ടറി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ ആലത്തൂര്‍ എം.പിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ വധഭീഷണി. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ചങ്ങനാശേരിയിലേയ്ക്ക് പോകും വഴിയാണ് സംഭവം.

വെഞ്ഞാറമൂട് ടൗണില്‍ ധര്‍ണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എം.പിയുടെ വാഹനത്തിന് നേരെ ആക്രമിക്കുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. വാഹനത്തിന്‍റെ ബോണറ്റില്‍ അടിച്ച എസ്.എഫ്.ഐ പ്രവര്‍ത്തര്‍ ഒരു കോണ്‍ഗ്രസുകാരും ഇതുവഴി പോകേണ്ടെന്ന് ഭീഷണിപ്പെടുത്തി.

വാഹനത്തിന്‍റെ വൈപ്പറില്‍ കരിങ്കൊടി കെട്ടുകയും രമ്യയെ അസഭ്യം പറയുകയും ചെയ്തു. ആക്രമിച്ചവര്‍ തന്നെയും കോണ്‍ഗ്രസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. കരിങ്കൊടി കാട്ടിയ ഏരിയാ സെക്രട്ടറി അറസ്റ്റില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...