കണ്ണൂര്‍ : ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വിളയാങ്കോട് വാവാട്ടുതടത്തില്‍ സ്വദേശി അമല്‍ ജോ(19)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അപകടത്തെ തുടര്‍ന്ന് അമലിനെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് നിഗമനം. പരിയാരം വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്.
ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment