പാലത്തായി പീഡനകേസ് ; തുടരന്വേഷണത്തിന് ഒടുവില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാലത്തായി പീഡനകേസ് തുടരന്വേഷണത്തിന് ഒടുവില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുമെത്തുന്നു. പ്രതിയും ബിജെപി നേതാവുമായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ശക്തമായ പശ്ചത്താലത്തിലാണ് തീരുമാനം.

കാസര്‍കോട് എസ്.പി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി രേഷ്മ രമേശ് എന്നിവര്‍ക്കാണ് ചുമതല. ഐ.ജി ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിനെതിരേ കുടുംബം തന്നെ രംഗത്തുവരികയും ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.

കേസില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. തുടരന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പ്രതിക്കെതിരെ പോക്‌സോ ചുമത്തണമോ എന്നകാര്യത്തില്‍ ഈ മൊഴി നിര്‍ണ്ണായകമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...