അങ്കമാലി : സ്‌കൂട്ടറില്‍ ലോറി ഇടിച്ച് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ മരിച്ചു. പെരുമ്പാവൂര്‍ കൂടാലപ്പാട് ചിറ്റൂപ്പറമ്പന്‍ വീട്ടില്‍ ആഗസ്തിയുടെ മകന്‍ ഷാജന്‍ അഗസ്റ്റിനാണ് (51) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ സിഗ്നല്‍ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി ടെല്‍ക്കിന് സമീപമുള്ള ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനാണ് ഷാജന്‍. കറുകുറ്റിയിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലേക്ക് പോകുന്നതിനിടെ പിറകില്‍ വന്ന ലോറിയാണ് ഇടിച്ചു തെറിപ്പിച്ചത്. അപകടം കണ്ട് ഓടിയത്തെിയ നാട്ടുകാര്‍ ഷാജനെ ടൗണിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.