കോട്ടയം: പൂവരണിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ പൂവരണി പള്ളിയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്ന് വരികയായിരുന്ന കാറും പൊന്‍കുന്നം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
കട്ടപ്പനയിലെ മാരുതി ഷോറൂം ജീവനക്കാരായ വിഷ്ണു, സന്ദീപ്, അപ്പു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇതിലൊരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട്പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൂന്നാമത്തെയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതേദഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.