പത്തനംതിട്ട റിംഗ് റോഡില്‍ കാറിടിച്ച് വീട്ടമ്മ മരിച്ചു ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റിങ് റോഡരികിലെ കടയില്‍ സാധനം വാങ്ങിക്കൊണ്ട് നിന്ന വീട്ടമ്മ അമിത വേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിന് പരുക്കേറ്റു. കരിമ്പനാക്കുഴി ആലുംമൂട്ടില്‍ സത്യന്റെ (പുഷ്പാംഗദന്‍ ) ഭാര്യ ശാന്തയാണ് (56) മരിച്ചത്.

സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് സമീപം റിങ് റോഡില്‍ രാത്രി എട്ടോടെയാണ് അപകടം. ഇവിടെ ചായക്കട നടത്തുന്ന സത്യനും ശാന്തയും കടപൂട്ടിയ ശേഷം തൊട്ടടുത്ത ഉണക്കമീന്‍ കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ സ്റ്റേഡിയം ഭാഗത്ത് നിന്നു വന്ന കാറാണ് ദമ്പതികളെ ഇടിച്ചത്. ശാന്തയെ തൊട്ടടുത്തിരുന്ന സ്‌കൂട്ടറില്‍ ചേര്‍ത്തു വച്ച് ഇടിച്ച ശേഷം കാര്‍ മരിത്തിലിടിച്ച് നിന്നു.

ശാന്തയുടെ കാലിന്റെ ഒരുഭാഗം അറ്റുപോയി. അരയുടെ താഴ്ഭാഗം തകര്‍ന്നു. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രയില്‍ എത്തിച്ച ശേഷം തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശാന്ത മരിച്ചത്. സത്യന്‍ പരുക്കുകളോടെ ചികിത്സയിലാണ്. കാറോടിച്ചിരുന്ന യുവാക്കള്‍ രക്ഷപെട്ടു. കാറിനുള്ളില്‍ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി കെ. സജീവ് അടക്കമുള്ളവര്‍ സ്ഥലത്ത് വന്ന് കാറിനകം പരിശോധിച്ചു. ഇതിന്റെ ഡാഷ് ബോര്‍ഡിലാണ് മദ്യക്കുപ്പി ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മലയാലപ്പുഴ കിഴക്കുപുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നത് എന്ന് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...