പാലക്കാട് : തിരക്കേറിയ ദേശീയപാതയിൽ അപകടകരമായി ബൈക്കോടിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് 17 വയസ്സുകാരനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു.
മംഗലംഡാം സ്വദേശിയായ വിദ്യാര്‍ഥിയാണ് പാലക്കാട് കുഴല്‍മന്ദത്ത് ദേശീയപാതയിലൂടെ അപകടകരമായി ബൈക്കോടിച്ചത്. വിദ്യാർഥിയാണ് ബൈക്കോടിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കേസെടുത്തത്.