നിപയിൽ ആശങ്ക വേണ്ടെന്ന് വീണ ജോർജ്ജ് ; നിയന്ത്രണങ്ങൾ തുടരുമെന്ന് ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റിവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിയന്ത്രണങ്ങളിൽ യാതോരു അയവും വരുത്താനിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ഇതുവരെ പരിശോധിച്ച 88 സാമ്പിളുകൾ നെഗറ്റിവാണെന്നതാണ് ആശ്വാസകരമായ വാർത്ത. പൂനെ വൈറോളജി ലാബിൽ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. 94 പേർ രോഗലക്ഷണം കാണിച്ചെന്നും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരുത്തനായിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്ത് എത്തിയ കേന്ദ്ര സംഘത്തിന്‍റെ നേതൃത്വത്തിൽ വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്ന നടപടികൾ പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...