അസം ഖാന്റെ ട്രസ്റ്റിന് കീഴിലെ 173 ഏക്കര്‍ ഭൂമി യു പി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : സമാജ് വാദി പാർട്ടി എം.പി. അസം ഖാൻ അധ്യക്ഷനായ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 70.05 ഹെക്ടർ(ഏകദേശം 173 ഏക്കർ) ഭൂമി ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു. ഉത്തർ പ്രദേശിലെ രാംപുർ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.

മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിനു കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. സർവകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹർജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. 2005-ലാണ് സർവകലാശാലയ്ക്ക് സർക്കാർ ഭൂമി നൽകിയത്. എന്നാൽ ചില നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ട് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിരവധി കേസുകളിൽ കുറ്റാരോപിതനായ അസം ഖാനും മകൻ അബ്ദുള്ള ഖാനും സീതാപുർ ജില്ലാ ജയിലിലാണുള്ളത്. മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് സർവകലാശാലയുടെ നടത്തിപ്പുകാർ. അസം ഖാന്റെ ഭാര്യ തൻസീൻ ഫാത്തിമയാണ് ട്രസ്റ്റിന്റെ സെക്രട്ടറി.

ജൗഹർ സർവകലാശാലയുടെ ഏഴുപത് ഹെക്ടറിൽ അധികം ഭൂമി രാപുർ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നെന്നും സദർ തഹസിൽദാർ പ്രമോദ് കുമാർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...