പത്തനംതിട്ട : സ്വകാര്യ ലാബുകളുടെ കൊള്ള അവസാനിക്കുന്നില്ല. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ക്ക് വന്‍തുക സ്വകാര്യ ലാബുകള്‍ ഇടാക്കിയത് പരാതിക്കിടനല്കിയിരുന്നു. ഇതനുസരിച്ച് പരിശോധനാ നിരക്ക് 500 രൂപയായി ഇന്നലെ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പത്തനംതിട്ട നഗരത്തിലെ ഉള്‍പ്പെടെ പല സ്വകാര്യ ലാബുകളും നിരക്ക് കുറച്ചിട്ടില്ല. പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് ജനറല്‍ ആശുപത്രിയുടെ മുമ്പിലുള്ള ഡി.ഡി.ആര്‍.സി ലാബിലാണ്. ഇവിടെ ഇന്ന് രാവിലെ പരിശോധന നടത്തിയവരില്‍ നിന്നും 1700 രൂപ തന്നെ ഇവര്‍ ഈടാക്കി. നിജസ്ഥിതി അറിയുവാന്‍ ഇവരുടെ വിവിധ നമ്പറുകളില്‍ വിളിച്ചിട്ടും ആരും ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ല. ഉയര്‍ന്ന നിരക്കിനെക്കുറിച്ച് ചോദിച്ചവരോട് ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ് ജീവനക്കാരുടെ മറുപടി. എന്നാല്‍ നിരക്ക് കൂട്ടുവാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ ആ നിമിഷം മുതല്‍ സ്വകാര്യ ലാബുകള്‍ നിരക്ക് കൂട്ടും. ഇതിന് സര്‍ക്കാര്‍ ഇവരെ അറിയിക്കണമെന്നില്ല. ഒരു മാധ്യമ വാര്‍ത്ത മാത്രം മതിയാകും ഇതിന്.