പകല്‍കൊള്ള അവസാനിക്കുന്നില്ല ; RTPCR പരിശോധനക്ക് 1700 രൂപ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വകാര്യ ലാബുകളുടെ കൊള്ള അവസാനിക്കുന്നില്ല. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ക്ക് വന്‍തുക സ്വകാര്യ ലാബുകള്‍ ഇടാക്കിയത് പരാതിക്കിടനല്കിയിരുന്നു. ഇതനുസരിച്ച് പരിശോധനാ നിരക്ക് 500 രൂപയായി ഇന്നലെ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പത്തനംതിട്ട നഗരത്തിലെ ഉള്‍പ്പെടെ പല സ്വകാര്യ ലാബുകളും നിരക്ക് കുറച്ചിട്ടില്ല. പത്തനംതിട്ടയില്‍ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത് ജനറല്‍ ആശുപത്രിയുടെ മുമ്പിലുള്ള ഡി.ഡി.ആര്‍.സി ലാബിലാണ്. ഇവിടെ ഇന്ന് രാവിലെ പരിശോധന നടത്തിയവരില്‍ നിന്നും 1700 രൂപ തന്നെ ഇവര്‍ ഈടാക്കി. നിജസ്ഥിതി അറിയുവാന്‍ ഇവരുടെ വിവിധ നമ്പറുകളില്‍ വിളിച്ചിട്ടും ആരും ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ല. ഉയര്‍ന്ന നിരക്കിനെക്കുറിച്ച് ചോദിച്ചവരോട് ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ് ജീവനക്കാരുടെ മറുപടി. എന്നാല്‍ നിരക്ക് കൂട്ടുവാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ ആ നിമിഷം മുതല്‍ സ്വകാര്യ ലാബുകള്‍ നിരക്ക് കൂട്ടും. ഇതിന് സര്‍ക്കാര്‍ ഇവരെ അറിയിക്കണമെന്നില്ല. ഒരു മാധ്യമ വാര്‍ത്ത മാത്രം മതിയാകും ഇതിന്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...