റബ്ബർ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നു ; കർഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് റബ്ബർ കർഷകർ പ്രതിസന്ധിയിൽ. റബ്ബർ ഷീറ്റിനും ലാറ്റക്സിനും വില കുറയുന്നതും അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്നങ്ങൾ സർക്കാരിനെ  അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് കർഷകരുടെ പരാതി.

ഏറ്റവും കൂടുതല്‍ ഉത്പാദനം നടക്കേണ്ട നവംബർ – ഡിസംബർ മാസങ്ങളിലാണ് സംസ്ഥാനത്തെ റബ്ബർ കർഷകർ വിലയിടിവിനെ തുടർന്ന് പ്രതിസന്ധി നേരിടുന്നത്. കോവിഡ് കാലത്ത് ലാറ്റക്സിസിന് 170 രൂപയായും ഷീറ്റിന് 165 രൂപയായും വില ഉയർന്നെങ്കിലും ഇപ്പോഴത് 92 രൂപയിലേക്കും 149 രൂപയിലേക്കും കൂപ്പുകുത്തി. അസംസ്കൃത വസ്ക്കുളുടെയും വളത്തിന്‍റെയും വില ഉയരുന്നതും ടാപ്പിംഗ് കൂലിക്കും മറ്റ് ചെലവുകള്‍ക്കും മാറ്റമില്ലാതെ തുടരുന്നതും കർഷകരുടെ പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു.

റബ്ബർ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതും ഉത്പാദന മേഖലയില്‍ ഇടനിലക്കാരുടെ ഇടപെടലുകള്‍ സജീവമായതും കോംപൌണ്ട് റബ്ബറിന്‍റെ ഇറക്കുമതി വർധിച്ചതുമെല്ലാമാണ് വിലയിടിവ് പ്രധാനകാരണമായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഏട്ട് ലക്ഷത്തോളം പേരുടെ ഉപജീവനമാർഗമായ റബ്ബർ മേഖലയിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സർക്കാരുകളോ റബ്ബർ ബോർഡോ തയ്യാറാവുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.

വിലയിടിവിനെ പിടിച്ച് നിർത്താന്‍ പ്രഖ്യാപിച്ച താങ്ങു വിലകളും സബ്സിഡികളും ഫലപ്രദമാകുന്നില്ലെന്ന് പറയുന്ന കർഷകർ വിഷയത്തില്‍ അടിയന്തര സർക്കാർ ഇടപെടല്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. അനുകൂല നടപടകളുണ്ടാകുന്നില്ലെങ്കില്‍ റബ്ബർ കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗങ്ങള്‍ മുന്നിലില്ലെന്നും കർഷകർ പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....