റെയിൻ ഗാർഡ് വിൽപന കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കണം ; ജോസ് കെ.മാണി മുഖ്യമന്ത്രിയെ കണ്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്ത് നിലവിൽ വന്ന ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ റബർ കർഷകർക്ക് ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മഴക്കാലത്ത് റബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന റെയിൻ ഗാർഡും മറ്റ് ഉപകരണങ്ങളും വിൽക്കുന്ന കടകൾ ആഴ്ചയിൽ ചില ദിവസമെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ജോസ് കെ മാണി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് . മഴക്കാലം അടുത്ത സാഹചര്യത്തിൽ റബർ കർഷകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ് . ഈ അവസരത്തിലാണ് അവർക്ക് സഹായകമാവുന്ന ആവശ്യങ്ങൾക്കായി കേരളാ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

കൂടാതെ തോട്ടങ്ങളിൽ റബർ ലാറ്റെക്സ് കളക്ട് ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ബാരലുകൾ വിതരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുളള യാത്രാനുമതി നല്‍കണമെന്നും കേരളാ കോൺഗ്രസ് സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പാർട്ടി ചെയർമാൻ ജോസ് കെ മാണി, എം എൽ എമാരായ റോഷി അഗസ്റ്റിൻ , പ്രമോദ് നാരായണൻ , ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരാണ് കേരളാ കോൺഗ്രസ് സംഘത്തിൽ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...