സംസ്ഥാനത്ത് റബറിന്റെ താങ്ങുവില വർധിപ്പിച്ച് ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബജറ്റ്‌ പ്രഖ്യാപനത്തില്‍  സർക്കാർ ഉറപ്പ് നല്‍കിയ റബറിന്റെ താങ്ങുവില 170 രൂപയാക്കി വർധിപ്പിച്ച്‌ ധനവകുപ്പ്‌ ഉത്തരവിറക്കി. കർഷകർക്ക്‌ ന്യായവില ഉറപ്പാക്കാൻ റബർ പ്രൊഡക്ഷൻസ്‌ ഇൻസെന്റീവ്‌ സ്‌കീം പ്രകാരം താങ്ങുവില വർധിപ്പിക്കുമെന്നാണ്‌ ബജറ്റിൽ പറഞ്ഞത്‌. 2021 ഏപ്രിൽ ഒന്നുമുതൽ പുതിയ വില ബാധകമാണ്‌. പ്രതിസന്ധികാലത്ത് കൃഷി ഉപേക്ഷിച്ച റബർ കർഷകർക്ക്‌‌ വലിയ ആശ്വാസമായാണ്‌ താങ്ങുവില വർധന. 150 രൂപയാണ്‌ ഇതുവരെ കർഷകന്‌ ലഭിച്ചിരുന്നത്‌. ഇത്‌ കൂട്ടണമെന്ന ആവശ്യം കർഷകർ കാലങ്ങളായി ഉയർത്തുന്നു.

പാർലമെന്റിൽ എംപിമാർ ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാർ ഇടപെട്ടിട്ടില്ല. വൻകിട ടയർ കമ്പനികൾക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടികളാണ്‌ കേന്ദ്രം സ്വീകരികരിക്കുന്നത്. ഇത് റബർ ബോർഡിനെ പോലും ഇല്ലാതാക്കാനാണ്‌ ശ്രമം. വിലത്തകർച്ചയെ തുടർന്ന്‌ പലരും റബർ മരം മുറിച്ചുമാറ്റുകയുണ്ടായി. താങ്ങുവില 200 വേണമെന്ന ആവശ്യം സംസ്ഥാനം തന്നെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്‌. മോഡി സർക്കാർ തകർത്ത റബർ മേഖലക്ക്‌ പുതുജീവൻ നൽകുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ തീരുമാനം. ഇതിന്‌ കേന്ദ്രത്തിന്റെ സബ്‌സിഡി പ്രഖ്യാപിക്കണം.‌ പക്ഷെ ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...