പാലക്കാട് : ടാപ്പിംഗ് തൊഴിലാളിക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാലക്കാട് എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.
കടുവയുടെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് ഇയാള്‍ രക്ഷപെട്ടത്. പരിക്ക് ഗുരുതരമല്ല. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്രദേശത്ത് നേരത്തെ രണ്ടു തവണ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ വേണ്ടത്ര ജാഗ്രത ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.