വിമർശിക്കുന്ന മാധ്യമങ്ങളേയും പ്രതിപക്ഷ നേതാക്കളേയും തകർക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ജനധിപത്യത്തിന് അപമാനം ; എസ്.മധുസുദനൻ പിള്ള

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വിമർശിക്കുന്ന മാധ്യമങ്ങളേയും പ്രതിപക്ഷ നേതാക്കളേയും തകർക്കാൻ ശ്രമിക്കുന്ന ഭരണാധികാരികൾ ജനധിപത്യത്തിന് അപമാനമാണെന്ന് കെ.എസ്.എസ്.പി.എ.സംസ്ഥാന സെക്രട്ടറി എസ്.മധുസുദനൻ പിള്ള പറഞ്ഞു. കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ചേർന്ന കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ആറൻമുള നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റവും മയക്ക് മരുന്ന് വില്പനയും, അക്രമവും, ബലാത്സംഗവും, കൊലപാതകവും, അഴിമതിയും, കള്ളക്കടത്തും, സ്വജനപക്ഷപാതവും, വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവും വർദ്ധിക്കുമ്പോൾ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അതിക്രൂരൻമാരായ ഏകാധിപതികളായ ഭരണാധികാരികളുടെ ലക്ഷണമാന്നെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എസ്.പി.എ.ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ ശക്തിയായി പ്രതിഷേധിച്ചു.
പ്രസിഡന്റ് എം .പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.മീരാപിള്ള, കെ.ജി.റെജി, കെ.ഹാഷിം, വരദരാജൻ പി.എൻ., ഏബ്രഹാം മാത്യു, ആർ.നാഷത് ലാൽ, എം.വി.കോശി, സന്തോഷ് റ്റി.അലക്സാണ്ടർ, ഗിവർഗീസ് പി., എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി

0
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ...

തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്

0
ഡൽഹി: തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി...

വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തില്‍ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു

0
റാന്നി : വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ഫൗണ്ടേഷൻ ഡേ പരിപാടികൾ...