കടവുപുഴയിൽ കടുവയെ കണ്ടതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയ്ക്ക് സമീപം കുറുംബറ്റിയിൽ കടുവയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രദേശത്തെ അഞ്ചോളം പേർ പല സമയങ്ങളിൽ കടുവയെ കണ്ടതായാണ് പറയുന്നത്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ റബർ തോട്ടത്തിലാണ് കടുവയെ കണ്ടതായി പറയപ്പെടുന്നത്. ഈ പ്രദേശത്തോട് ചേർന്നാണ് റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനം.

കല്ലാറിന്റെ കരയിൽ റബർ തോട്ടവും മറുകരയിൽ വനവുമാണ്. പ്രദേശത്തെ ആറ്റുതീരം ജനവാസമേഖലയും സമീപപ്രദേശങ്ങൾ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുമാണ്. ഇവിടെ പല സ്ഥലങ്ങളും പൊന്തക്കാടുകൾ നിറഞ്ഞ പ്രദേശമാണ്. ആൾതാമസമില്ലാത്ത ലയങ്ങൾക്ക് സമീപവും പൊന്തക്കാടുകളാണ്. കഴിഞ്ഞ മാസം ഇവിടെ തോടിന്റെ കരയിൽ പുലിയുടെ കാൽപാദം പതിഞ്ഞ പാടുകളും കണ്ടതായി പറയുന്നു.

കടവുപുഴയിലെ താമസക്കാരായ ഷെമീർ, കനക, അനു, അലി എന്നിവരാണ് പലസ്ഥലങ്ങളിൽ വെച്ച് കടുവയെ കണ്ടതായി പറയുന്നത്. കടവുപുഴയിലെ പൊളിഞ്ഞ പാലത്തിന് സമീപത്താണ് കനക കടുവയെ കണ്ടത്. റബർ തോട്ടങ്ങളിൽ പുലർച്ചെ ടാപ്പിംഗിന് ഇറങ്ങുന്നവർ ഭയപ്പാടിലാണ്. ഉത്തരാകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാവുബലി : കെഎസ്ആർടിസി സജ്ജം ; നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി...

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത...

ബംഗാളിൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായവർക്ക് പെൻഷൻ പ്രഖ്യാപിച്ചു ; പ്രതിമാസം 10,000 രൂപ

0
കൊൽക്കത്ത : അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ബംഗാളിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ...

കളക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന്...

0
മലപ്പുറം: കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന...

കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി വീണ് വൻ അപകടം

0
പാലക്കാട്: കൊല്ലങ്കോട്ട് കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ ലക്ഷ്യം തെറ്റി...