കൂടൽ ഇഞ്ചപ്പാറയിൽ വീണ്ടും പുലി ഇറങ്ങിയതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടൽ പ്രദേശത്ത് ഭീതി പടർത്തിയ പെൺപുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടതിന് പിന്നാലെ കൂടൽ ഇഞ്ചപ്പാറയിൽ വീണ്ടും പുലിയെ കണ്ടതായി അഭ്യൂഹം. ഇഞ്ചപ്പാറ മഠത്തിലെത്ത് വീട്ടിൽ ബാബുവിന്റെ മൂരികിടാവിനെ പുലികൂട്ടം ഭക്ഷിച്ചതിന് സമീപം പുലി കഴിഞ്ഞ ദിവസം രാത്രി റോഡ് മുറിച്ചു കടന്നു പോകുന്നത് കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്ന് പാടം ഫോറെസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്ഥലത്ത് കാൽപാടുകളോ പുലി വന്നതിന്റെ ലക്ഷണങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് വനപാലകർ പറഞ്ഞു.

ആദ്യം ബാബുവിന്റെ വീട്ടിലെ മൂരി കിടാവിനെ പുലി ആക്രമിച്ചുകൊന്നപ്പോൾ ഇത് ഏത് മൃഗം ആണെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ജഡം മറവ് ചെയ്യാതെ സംഭവ സ്ഥലത്ത് സൂക്ഷിച്ചതിനെ തുടർന്ന് രാത്രി നാല് പുലികൾ കാടിറങ്ങി എത്തി മൂരി കിടാവിനെ ഭക്ഷിച്ചത് കണ്ടതായി ബാബുവും കുടുംബവും പറഞ്ഞിരുന്നു. ഇതിനാൽ തന്നെ പാക്കണ്ടത്ത് സ്ഥാപിച്ച കൂട്ടിൽ പുലി വീണിട്ടും ഇഞ്ചപ്പാറ ഭാഗത്ത് സ്ഥാപിച്ച കൂട് വനം വകുപ്പ് നീക്കം ചെയ്തിട്ടില്ല. ഇവിടെ വേറെയും പുലികൾ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിൽ ആണ് നാട്ടുകാർ.

പാക്കണ്ടത്ത് വള്ളിവിളയിൽ വീട്ടിൽ രണേന്ദ്രന്റെ ആടുകളെ ആക്രമിച്ച് കൊന്ന പുലി കൂട്ടിൽ വീഴുന്നതിന് മുൻപും ഇവിടെ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇയാളുടെ നിരവധി ആളുകളെയും ഇതിനകം പുലി കൊന്നിരുന്നു. പ്രദേശത്തെ റബ്ബർ തോട്ടങ്ങളിലും മറ്റും വളർന്നു നിൽക്കുന്ന അടിക്കാടുകൾ പുലിയുടെ സാന്നിധ്യത്തിന് പ്രധാന കാരണമായി തീരുമ്പോഴും ഈ കാടുകൾ തെളിക്കാൻ ആരും തയ്യാറായിട്ടില്ല. കാടുകൾ എത്രയും വേഗം നീക്കം ചെയ്യുവാൻ ഭൂഉടമകൾക്ക് കത്ത് നൽകുമെന്നായിരുന്നു ബന്ധപെട്ട അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ യാതൊരു നടപടിയും പൂർത്തിയായില്ല. കൂടൽ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് കേട്ടതോടെ ഭീതിയിലാണ് നാട്ടുകാർ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...

കള്ളാടി ദുരന്തം : ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു ; കാണാതായ 4...

0
മേപ്പാടി : വയനാട് കള്ളാടി തുരങ്കപ്പാതയ്ക്കു സമീപത്തുണ്ടായ മണ്ണിടിച്ചിൽ കാണാതായ ഒരാളുടെ...

യൂണിറ്റിന് 2.93 രൂപ, 25 വർഷത്തേക്ക് വൈദ്യുതി : അനുമതി തേടി കെഎസ്ഇബി

0
തിരുവനന്തപുരം : സോളർ എനർജി കോർപറേഷനിൽ (സെകി)നിന്ന് 25 വർഷത്തേക്കു കുറഞ്ഞ...