ആരക്കോണം : തമിഴ്‌നാട് ആരക്കോണത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. സേന്തമംഗലം റെയിൽവെ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം. രാവിലെ 6.15 ഓടെയാണ് വിദ്യാർഥികളുമായി പോകുമ്പോഴാണ് തീപടർന്നത്. ഇരുചക്രയാത്രക്കാരനാണ് ബസിന്‍റെ ഇടതുവശത്ത് നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഇയാള്‍ ഇത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ ബസിൽനിന്ന് പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. വിദ്യാർഥികൾക്ക് നിസാര പൊള്ളലേറ്റിട്ടുണ്ട്. ജ്യോതി നഗറിലെ സ്വകാര്യ സ്‌കൂൾ ബസിനാണ് തീപിടിച്ചത്. ഇലക്ട്രിക്കല്‍ സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പോലീസിന്‍റെ സംശയം.