പത്തനംതിട്ട : ജില്ല ആസ്ഥാനമായ പത്തനംതിട്ട നഗരത്തിൽ ഉൾപ്പെടെ കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി ഓടകൾ. പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ സ്ഥിതി ഏറെ ശോച്യമാണ്. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ ജീവന് ഭീഷണി ഉയർത്തുകയാണ്. പ്രധാന നിരത്തുകളില്പോലും ഓടകള്‍ക്കു മുകളിലെ സ്ലാബുകള്‍ മാറ്റിയിടാന്‍ നടപടിയില്ല. അപകട സൂചനകള്‍ പോലും പലയിടത്തും ഇല്ലാത്തതിനാല്‍ കാല്‍നടക്കാര്‍ അപകടത്തില്‍പെടുന്നതു പതിവ്. ഉപറോഡുകളില്‍ സ്ലാബുകള്‍ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഏറെത്തിരക്കുള്ള ഭാഗങ്ങളില്‍പോലും സ്ഥിതി വ്യത്യസ്തമല്ല. നഗരസഭയും പൊതുമരാമത്ത് വകുപ്പുമാണ് ഓടകളുടെ സ്ലാബുകളുടെ സുരക്ഷിതത്വം നോക്കേണ്ടത്. പി.ഡബ്ല്യു.ഡി റോഡുകളുടെ നടപ്പാതകളിലെ സ്ലാബ് മാറ്റിയിടേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യം ഗൗനിക്കാറേയില്ല. നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്ന ഭാഗത്ത് സ്ഥിതി ഏറെ ശോച്യമാണ്. ഇവിടെ സ്ലാബ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1