തകർന്നടിഞ്ഞ് തോട്ടപ്പുഴശേരിയിലെ ഗ്രാമീണറോഡുകൾ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്തിലെ 13 വാർഡുകളിലും വാഹനയാത്ര ദുഷ്‌കരമായിട്ട് വർഷങ്ങള്‍സമീപകാലത്ത് ഐറിഷ് ഡ്രയിൻ മാതൃകയിൽ ടാർചെയ്ത പല റോഡുകളും ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ച ശേഷം ഇവിടങ്ങളിൽ വീണ്ടും കോൺക്രീറ്റുചെയ്യാൻ ജലസേചനവകുപ്പ് തയ്യാറായിട്ടില്ല. ജില്ലാപഞ്ചായത്ത് പലറോഡുകളും ഏറ്റെടുത്തതോടെ ഗ്രാമപ്പഞ്ചായത്ത് റോഡുകൾക്ക് ഫണ്ട് ലഭിക്കാതെവന്നതും ഗ്രാമീണറോഡുകളുടെ ദുരവസ്ഥയ്ക്ക് കാരണമായി. പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട വലിയകാലപ്പടി-പരുത്തിമുക്ക് റോഡിൽ ജൽജീവൻ പദ്ധതിക്കായി പൊട്ടിച്ച കോൺക്രീറ്റ് വീണ്ടും ഇടാത്തതിനാൽ നിലവിലെ ടാറിങ്ങിൽനിന്നും രണ്ടടിയോളം താഴ്ചയിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിന് കാരണമാകുന്നു. തോട്ടപ്പുഴശേരി-കോയിപ്രം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒന്നാം വാർഡിലെ പ്ലാത്തോടത്തിൽപ്പടി-കുറവൻകുഴി റോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും ഒന്നരപ്പതിറ്റാണ്ടായി ഇവിടെ റീ ടാറിങ് നടത്താത്തതിനാൽ വാഹനയാത്രികർ ഇത് വഴിയുള്ള യാത്ര ഉപേക്ഷിച്ച സ്ഥിതിയിലാണ്. 13-ാം വാർഡിലെ കൽക്കുന്നിൽപ്പടി-മയിലാടുംപാറ റോഡിലെ കുഴികളിൽവീണ് ഇരുചക്രവാഹനയാത്രികർക്ക് അപകടംപറ്റാത്ത ഒരുദിവസം പോലുമില്ല. 13-ാം വാർഡിലെ കട്ടേപ്പുറം-പെരുമ്പാറ റോഡും തകർന്ന് യാത്ര ദുഷ്‌കരമായിട്ട് ഒരു പതിറ്റാണ്ടിലേറെയായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...