പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് തെ​റ്റാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി വി​വാ​ദ​ത്തി​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : പ​രാ​തി​ക്കാ​ര​നെ മ​ര്‍​ദി​ച്ച പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് തെ​റ്റാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി വി​വാ​ദ​ത്തി​ല്‍.തെ​ന്മ​ല​യി​ലാ​ണ് സം​ഭ​വം. സി​ഐ​യെ സം​ര​ക്ഷി​ക്കാ​നാ​ണ് തെ​റ്റാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ തെ​ന്മ​ല സ്വ​ദേ​ശി രാ​ജി​വി​നെ സി​ഐ വി​ശ്വം​ഭ​ര​ന്‍ മ​ര്‍​ദി​ച്ച​ത്. തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന് പു​റ​ത്ത് കെ​ട്ടി​യി​ടു​ക​യും ചെ​യ്തു. കേ​സി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് വി​ശ്വം​ഭ​ര​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

കേ​സി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സി​ഐ​യു​ടെ​യും എ​സ്‌ഐ ശാ​ലു​വി​ന്റെ​യും ഭാ​ഗ​ത്ത് നി​ന്നും കൃ​ത്യ​വി​ലോ​പ​മു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കൊ​ല്ലം ഡി​സി​ആ​ര്‍​ബി ഡി​വൈ​എ​സ്പി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ട് പൂ​ഴ്ത്തി​യ റൂ​റ​ല്‍ എ​സ്പി, പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സു​കാ​രെ മ​ര്‍​ദി​ച്ചെ​ന്ന രീ​തി​യി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. റി​പ്പോ​ര്‍​ട്ടി​ല്‍ തി​രി​മ​റി ന​ട​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് റൂറല്‍ എ​സ്പിക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...