മലപ്പുറം : മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ് നാട്ടില്‍ നിന്നാണ് പിടികൂടിയത്. കൊലപാതകത്തില്‍ രണ്ടുപേരെ നേരത്തെ, കസ്റ്റഡിയിലെടുത്തിരുന്നു. മഞ്ചേരി സ്വദേശി അബ്ദുല്‍ മജീദും നെല്ലിക്കുത്ത് സ്വദേശി ഷംസീറുമാണ് കസ്റ്റഡിയിലുള്ളത്. ചൊവ്വാഴ്ച രാത്രിയാണ്, ബൈക്കിലെത്തിയ സംഘം കൗണ്‍സിലറെ വെട്ടി പരിക്കേല്‍പ്പിച്ചത്. വാഹനത്തിന്റെ ലൈറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലയിലും, നെറ്റിയിലും മുറിവേറ്റ അബ്ദുള്‍ ജലീലിനെ രണ്ട് അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍
RECENT NEWS
Advertisment



























