ട്രെയിനുകളിൽ തിരക്കേറി ; എറണാകുളം – തൃശൂർ യാത്രികർക്ക് ദുരിതം

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ : കോ​വി​ഡ്​ ഭീ​തി​ക്ക്​ തെ​ല്ല്​ ആ​ശ്വാ​സ​മാ​യ​തോ​ടെ ട്രെ​യി​നു​ക​ളി​ൽ തി​ര​ക്കേ​റി. അ​തേ​സ​മ​യം തൃ​ശൂ​ർ – എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ രാ​വി​ലെ അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നു​ക​ൾ ഉ​ണ്ടെ​ങ്കി​ലും തി​രി​ച്ച്​ ​ട്രെ​യി​നു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ്​ ദു​രി​ത​മാ​യ​ത്. അ​തി​നാ​ൽ വൈ​കീ​ട്ട്​ 5.40 ന്​ ​എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഷൊ​ർ​ണൂ​ർ മെ​മു ​ട്രെ​യി​നി​ൽ വ​ൻ തി​ര​ക്കാ​ണ്. രാ​വി​ലെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക്​ ഗു​രു​വാ​യൂ​ർ – പു​ന​ലൂ​ർ, ഗു​രു​വാ​യൂ​ർ – എ​റ​ണാ​കു​ളം സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്ക്​ പു​റ​മെ 9.45 ന്​ ​തൃ​ശൂ​രി​ലെ​ത്തു​ന്ന ക​ണ്ണൂ​ർ – ആ​ല​പ്പു​ഴ ഇ​ൻ​റ​ർ​സി​റ്റി എ​ക്​​സ്​​പ്ര​സും അ​ൺ റി​സ​ർ​വ്​​ഡ്​ ട്രെ​യി​നാ​യി ഉ​ണ്ട്. ഇ​വ മൂ​ന്നി​ലും തി​ര​ക്കു​മു​ണ്ട്.

എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ്ഥി​രം യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന തി​രി​ച്ച്​ തൃ​ശൂ​രി​ൽ എ​ത്തു​ന്ന​തി​നാ​യി​ വൈ​കീ​ട്ട്​ 3.55 ന്​ ​എ​റ​ണാ​കു​ളം സൗ​ത്ത്​​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ – ക​ണ്ണൂ​ർ എ​ക്​​സ്​​പ്ര​സ്​ ക​ഴി​ഞ്ഞാ​ൽ പി​ന്നെ​യു​ള്ള​ത്​ ഷൊ​ർ​ണൂ​ർ മെ​മു ട്രെ​യി​നാ​ണ്. രാ​ത്രി 7.55 നു​ള്ള എ​റ​ണാ​കു​ളം – ഗു​രു​വാ​യൂ​ർ സ്​​പെ​ഷ​ൽ ട്രെ​യി​ൻ ആ​ണ്​ പി​ന്നീ​ട്​ സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്ര​യി​ക്കാ​വു​ന്ന അ​ടു​ത്ത​ത്. ഇ​തി​നി​ടെ മെ​മു​വി​ന് തൊ​ട്ട് മു​മ്പി​ൽ പോ​കു​ന്ന ആ​ല​പ്പു​ഴ – ചെ​ന്നൈ എ​ക്സ്പ്ര​സി​ലും പി​ന്നി​ൽ പോ​കു​ന്ന ക​ന്യാ​കു​മാ​രി – ബം​ഗ​ളൂ​രു ഐ​ല​ൻ​റ് എ​ക്സ്പ്ര​സി​ലും അ​ൺ റി​സ​ർ​വ്ഡ് കോ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള സീ​സ​ൺ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. നി​ല​വി​ൽ ഈ ട്രെയി​നി​ൽ ബു​ക്ക്​ ചെ​യ്താ​ലാ​ണ്​ യാ​ത്ര ചെ​യ്യാ​നാ​കു​ക. മെ​മു ട്ര​യി​നി​ൽ കോ​ച്ചു​ക​ൾ കു​റ​വാ​യ​തും തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന എ​റ​ണാ​കു​ളം – ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ആ​ണ്​ മെ​മു ആ​യ​ത്. മെ​മു ട്ര​യി​ൻ മാ​റ്റി ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഉ​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക് ക​ത്ത​യ​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​രു​ൺ ലോ​ഹി​ദാ​ക്ഷ​ൻ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...