കോവിഡിൽ നിർത്തിയ പാസഞ്ചറുകൾ പുനസ്ഥാപിക്കാതെ റെയിൽവേ ; ദുരിതത്തിൽ യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് ഇളവുകളെ തുടർന്ന് ജനജീവിതം സാധാരണ നിലയിലായിട്ടും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.

വേണാടിൽ നേരത്തേ ഉണ്ടായിരുന്ന 18 ജനറൽ കോച്ചുകൾക്ക് പകരം ഇപ്പോൾ 8 എണ്ണം മാത്രമാണുള്ളത്. എന്നാൽ പാസഞ്ചറുകളുടെ കാര്യത്തിൽ റെയിൽവേ കണ്ണടയ്ക്കുകയാണ്. കോവിഡിനുശേഷം എറണാകുളം-കായംകുളം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, കൊല്ലം-പുനലൂർ പാസഞ്ചർ, കൊല്ലത്തുനിന്നുള്ള മെമു സർവിസുകൾ എന്നിവ പുനഃസ്ഥാപിക്കാത്തതിനെ തുടർന്ന് രൂക്ഷമായ യാത്ര പ്രതിസന്ധിയാണുള്ളത്.

എക്സ്പ്രസ് നിരക്ക് നൽകി യാത്രചെയ്യാമെന്ന് വെച്ചാലും പാസഞ്ചറുകളില്ലാത്തതിനാൽ എക്സ്പ്രസുകളിലെ ജനറൽ കോച്ചുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നിട്ടും ഓഫീസ് സമയം പാലിക്കുന്ന ഒരു ട്രെയിൻപോലും ആലപ്പുഴ ജില്ലക്ക് ലഭിച്ചിട്ടില്ല. കൃത്യമായ ഗതാഗത സംവിധാനമില്ലാതെ പലരുടെയും ജോലി നഷ്ടപ്പെട്ടു.

നിത്യവൃത്തിക്ക് എറണാകുളം ജില്ലയെ ആശ്രയിക്കുന്ന സാധാരണക്കാരായ നിരവധിയാളുകളുടെ അന്നം മുടക്കുകയാണ് റെയിൽവേ ചെയ്തതെന്നുമുള്ള ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു. വിവിധ റൂട്ടുകളിലായി സംസ്ഥാനത്ത് ഓടിയിരുന്ന 54 ഓളം പാസഞ്ചറാണ് കോവിഡിന്‍റെ പേരിൽ നിർത്തിയത്. എക്സ്പ്രസ് ട്രെയിനുകളിലടക്കം ജനറൽ കമ്പാർട്ട്മെന്‍റുകൾ പുനരാംഭിച്ചിട്ടും പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ റെയിൽവേ ചവിട്ടിപ്പിടിത്തം തുടരുകയാണ്.

പാസഞ്ചര്‍ ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവര്‍ അനുഭവിക്കുന്നത് വന്‍ ദുരിതം തന്നെയാണ്. വലിയ തിരക്കാണ് ഓരോ ട്രെയിനിലും കാണാന്‍ സാധിക്കുന്നത്. യാത്രക്കാരെ കൊണ്ട് നിറഞ്ഞ ട്രെയിനുകളില്‍ ശ്വാസം എടുക്കാന്‍ പോലും സാധിക്കാറില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം വേണാടിൽ ഉണ്ടായത് വാഗണ്‍ ദുരന്തത്തിന്റെ തനിയാവര്‍ത്തനമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതൊരു വേണാടിന്റെ മാത്രം കാര്യമല്ല. മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വടക്കോട്ടും തെക്കോട്ടും ഓഫീസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളില്‍ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതിനാല്‍ റിസര്‍വേഷന്‍ കോച്ചുകള്‍ പലതും കാലിയായാണ് സര്‍വീസ് നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...