Wednesday, July 2, 2025 12:29 pm

മണിപ്പൂര്‍ കലാപത്തിനു പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വൻവർധനവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മണിപ്പൂരിലെ കലാപത്തിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്കിൽ വൻവർധനവ്. ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളാണ് 10 ഇരട്ടിയോളം വർധിപ്പിച്ചത്. വിദ്യാർഥികൾ അടക്കമുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിടെയാണ് ഈ പകൽക്കൊള്ള. മണിപ്പൂരിൽ ഉണ്ടായ കലാപത്തിന് പിന്നാലെ നിരവധി പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. എന്നാൽ സുരക്ഷിതമായി നാട്ടിലേക്കുള്ള യാത്ര മുടക്കുന്ന രീതിയിലാണ് വിമാന കമ്പനികളുടെ ടിക്കറ്റ് വർദ്ധനവ്.  ഇംഫാലിൽ നിന്ന് ബംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് 20,000 രൂപമുതലാണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. സാധാരണ 6000- മുതൽ 8000 വരെയായിരുന്നു.

കൂടാതെ ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ 2,500 മുതൽ 5,000 രൂപ വരെയാരുന്നു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്. എന്നാൽ, മണിപ്പൂരിൽ കലാപം ആരംഭിച്ചതോടെ നിരക്ക് കൂട്ടി. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇതോടെ സ്വന്തമായ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങാൻ ഭൂരിഭാഗം പേർക്കും സാധിക്കാതെയായി.

മണിപ്പൂർ കേന്ദ്രസർവകാലാശാലയിലെ 9 മലയാളി വിദ്യാർത്ഥികൾ നാട്ടിലെത്തി. നോർക്കയാണ് ഇവർക്ക് ടിക്കറ്റ് എടുത്ത് നൽകിയത്. സ്പോർട്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാൻ സർവകലാശാല നിർദ്ദേശം നൽകിയെങ്കിലും വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതോടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. നോർക്ക ഇവരെയും കൂടി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കമെന്ന ആവശ്യവും ശക്തമാണ്. കുടുങ്ങിക്കിടക്കുന്ന മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കും എന്ന് സർക്കാർ അറിയിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യാത്രാമധ്യേ അപസ്മാരം ; യാത്രക്കാരിയെ കെ.എസ്.ആർ.ടി.സി ജീവനക്കാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു

0
തിരുവല്ല : യാത്രാമധ്യേ അപസ്മാരത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ട് ബസ്സിന്റെ...

പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം....

ഇലന്തൂർ പഞ്ചായത്തിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സേവാഭാരതിയും ബാലഗോകുലവും ചേർന്ന് അനുമോദിച്ചു

0
ഇലന്തൂർ : പഞ്ചായത്തിലെ എസ്എസ്എൽസിമുതൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ സേവാഭാരതിയും...

അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്

0
പത്തനംതിട്ട : അപകടഭീതിയുയര്‍ത്തി കൊന്നമൂട് ജംഗ്ഷന് സമീപത്തെ അപകടവളവ്. തിങ്കളാഴ്ച...