വാട്ട്‌സാപ്പ്, ടെലിഗ്രാം വോയ്‌സ് കോളുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്കോ: വാട്ട്‌സാപ്പ്, ടെലിഗ്രാം മെസേജിംഗ് ആപ്പുകളിലൂടെയുള്ള വോയ്‌സ് കോളുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റഷ്യ. ഇന്റർനെറ്റിന് മേലുള്ള നിയന്ത്രണം കർശനമാക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്‍റെ ഭാഗമായാണിത്. റഷ്യയിലെ വാട്ട്‌സാപ്പിന്‍റെ 96 ദശലക്ഷത്തോളം ഉപയോക്താക്കളെയും ടെലിഗ്രാമിന്റെ 89 ദശലക്ഷത്തിലധികം ഉപയോക്താക്കളെയും പുതിയ നിയന്ത്രണം ബാധിക്കുമെന്നും റഷ്യൻ മീഡിയ മോണിറ്ററിംഗ് സർവീസായ മീഡിയസ്കോപ്പ് പറയുന്നു. വഞ്ചന,പണം തട്ടിയെടുക്കല്‍,അട്ടിമറി,തീവ്രവാദം തുടങ്ങിയവക്ക് ഉപയോഗിക്കുന്ന പ്രധാന വോയ്സ് സേവനങ്ങളായി ടെലിഗ്രാമും വാട്ട്‌സാപ്പും മാറിക്കഴിഞ്ഞതായി റഷ്യയുടെ മീഡിയ, ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്‌കോംനാഡ്‌സർ പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലെ വോയ്‌സ് കോളുകൾ മാത്രമേ നിയന്ത്രിച്ചിട്ടുള്ളൂ എന്നാണ് അധികൃതർ പറഞ്ഞെങ്കിലും വീഡിയോ കോളുകളെയും ഇന്‍റര്‍നെറ്റ് നിയന്ത്രണം ബാധിച്ചതായി റഷ്യയിലെ ഉപയോക്താക്കളും റിപ്പോർട്ട് ചെയ്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുതിയ വിദ്യാഭ്യാസ മന്ത്രിയാകാൻ പ്രള്ഹാദ് ജോഷി ; നിർദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി

0
ന്യൂഡൽഹി: രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്ഹാദ് ജോഷി പുതിയ വിദ്യാഭ്യാസ...

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...