”സാത്താന്‍ 2” പുറത്തെടുത്ത് റഷ്യ; ഉറ്റുനോക്കി രാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ. പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആണ് സര്‍മത് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള സർമത് തങ്ങളുടെ ശത്രുക്കളെ രണ്ടാമത് ചിന്തിക്കാൻ പ്രേരിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. സർമതിന്റെ വിക്ഷേപണത്തിൽ ആർമി ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി ഇന്നലെ രാത്രി നടന്ന ടെലിവിഷൻ അഭിസംബോധനയിൽ പുട്ടിൻ വ്യക്തമാക്കി.’ സാത്താൻ 2 ” എന്ന സർമത്, കിൻഷൽ, അവൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകൾക്കൊപ്പം പുട്ടിൻ അവതരിപ്പിച്ച പുതുതലമുറ മിസൈലുകളിൽപ്പെട്ടതാണ്. യുക്രെയിനിൽ കിൻഷൽ ഉപയോഗിച്ചെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു.

വടക്കൻ റഷ്യയിലെ പ്ലെസെസ്ക് കോസ്മോഡ്രോമിലായിരുന്നു സർമതിന്റെ വിക്ഷേപണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിദൂര കിഴക്കൻ മേഖലയായ കാംചറ്റ്ക ഉപദ്വീപിലെ ലക്ഷ്യസ്ഥാനത്ത് മിസൈൽ പതിച്ചു. റഷ്യയുടെ ആയുധപ്പുരയിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ് സർമത്. ശത്രുക്കളുടെ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സർമതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരമുള്ള ഒന്നിലധികം പോർമുനകളെ വഹിക്കാൻ സർമതിന് കഴിയും. 2016 മുതൽ പരീക്ഷണങ്ങൾ ആരംഭിച്ച സർമതിനെ ഈ വർഷം ഉഷർ മിസൈൽ ഡിവിഷന്റെ ഭാഗമാക്കുമെന്നാണ് കരുതുന്നത്. അതേ സമയം, മിസൈലിന്റെ പതിവ് പരീക്ഷണമാണ് നടന്നതെന്നും നിലവിൽ ഭീഷണിയില്ലെന്നും യു.എസ് അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....

ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

0
കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക്...

ഒരു വർഷത്തിനിടെ നാലാം തവണയും സ്ഥലംമാറ്റം ; സർക്കാരിന്റെ നടപടിക്കെതിരെ പരാതിയുമായി മധ്യപ്രദേശിലെ വനിതാ...

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല്...