കാലിക്കറ്റ് സര്‍വകലാശാല: ബിരുദ പ്രവേശനം : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കാലിക്കറ്റ് സര്‍വകലാശാലയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിരുദപ്രവേശന രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷിക്കാം. ഇത്തവണ ബി.കോം., ബി.ബി.എ. എന്നിവയുള്‍പ്പെടെ എല്ലാ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ക്കും സ്പെഷ്യലൈസേഷന്‍ ഉണ്ടാകും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി 35 ഗവ.കോളേജുകള്‍, 47 എയ്ഡഡ് കോളേജുകള്‍, 219 സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെ 311 കോളേജുകളിലാണ് പ്രവേശന സൗകര്യം ഒരുക്കിയിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് 195 രൂപ, മറ്റുള്ളവര്‍ക്ക് 470 രൂപ എന്നിങ്ങനെയാണ് അപേക്ഷഫീസ്.

ബി.എ. 47, ബി.എസ്സി. 37, ബി.കോം. അഞ്ച്, ബി.വോക്. 35 എന്നിങ്ങനെയാണ് പ്രോഗ്രാമുകള്‍.വിവിധ കോളേജുകളില്‍ ലഭ്യമായ ബിരുദ പ്രോഗ്രാമുകളുടെ മേജര്‍, മൈനര്‍, സ്പെഷ്യലൈസേഷന്‍ എന്നിവയുടെ വിശദാംശങ്ങള്‍ അതത് കോളേജുകളുടെ വെബ്‌സൈറ്റില്‍/നോട്ടീസ് ബോര്‍ഡിലുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് 20 ഓപ്ഷന്‍വരെ നല്‍കാം. അലോട്ട്‌മെന്റ്, അഡ്മിഷന്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0494 2660600, 2407016, 2407017. വെബ്‌സൈറ്റ്: admission.uoc.ac.in.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നോൺ ഇന്റർലോക്ക്ഡ് റെയിൽവേ ഗേറ്റുകളിൽ എഐ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനവുമായി റെയിൽവേ

0
ചെന്നൈ : ഇന്റർലോക്കിങ് സംവിധാനമില്ലാത്ത ലെവൽ ക്രോസിങ്ങുകളിൽ നിർമിതബുദ്ധി (എ.ഐ.)അടിസ്ഥാനമായുള്ള ക്യാമറകൾ...

കൊച്ചിയിലെ ലേബർ കമ്മിഷണർ ഓഫിസിലെ മിന്നൽ രക്ഷാകവചവും ചെമ്പ് പട്ടകളും മോഷ്ടിച്ചു ; ഇതരസംസ്ഥാന...

0
കൊച്ചി: കേന്ദ്ര ലേബർ കമ്മിഷണർ ഓഫിസ് സമുച്ചയത്തിൽ സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും...

ഖനനനിയന്ത്രണ ഭേദഗതി ബിൽ ; ധാതുശേഖരമുള്ള ഭൂമിയുടെ അവകാശം കേരളത്തിന് നഷ്ടമാകും

0
തിരുവനന്തപുരം : കേന്ദ്രസർക്കാർ കൊണ്ടുവന്ന ഖനനനിയന്ത്രണ ഭേദഗതി ബിൽ കേരളത്തെ ഗുരുതരമായി...

‘ചോറും മീനും’ ഹോട്ടലിലെ അടിപിടി ; അഞ്ചുപേർക്കെതിരേ കേസെടുത്ത് പോലീസ്

0
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ‌ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച...