മോസ്കോ : ജയിലിൽ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മൃതദേഹം വെള്ളിയാഴ്ച മോസ്കോയിലെ ബോറിസോവ്സ്കൊയെ സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് കുടുംബം അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകനായിരുന്ന നവാൽനിയുടെ മരണത്തിൽ കുടുംബവും മനുഷ്യാവകാശ കൂട്ടായ്മകളും പാശ്ചാത്യരാജ്യങ്ങളും ദുരൂഹത ആരോപിക്കുന്നുണ്ട്. വിപുലമായ അനുസ്മരണ ചടങ്ങുകൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ചടങ്ങ് ആസൂത്രണം ചെയ്തിരുന്നത്.
പക്ഷെ, പുടിന്റെ വാർഷിക പ്രഭാഷണം നടക്കുന്ന ദിവസത്തിൽ എവിടെയും വേദി ലഭിച്ചില്ല. ഇതിൽ ഗൂഢാലോചനയുണ്ടെന്ന് കുടുംബവും അനുയായികളും ആരോപിക്കുന്നു. നവാൽനിയുടെ ഓർമകളെപ്പോലും പുടിൻ ഭയക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വിധവ യൂലിയ നവാൽനി വ്യക്തമാക്കി.