വീണ്ടും റഷ്യന്‍ പടയൊരുക്കം ; ഫിൻലൻഡ്‌ അതിർത്തിയിലേക്ക് വൻ സൈനിക വ്യൂഹത്തെ അയച്ചു

For full experience, Download our mobile application:
Get it on Google Play

മോസ്കോ : ഫിൻലൻഡ്‌ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ച് റഷ്യ. നാറ്റോയിൽ അംഗമാകാനുള്ള നീക്കം ഫിൻലൻഡും അയൽ രാജ്യമായ സ്വീഡനും ശക്തമാക്കിയതോടെയാണ് റഷ്യയുടെ പുതിയ പടയൊരുക്കം. ഇരു രാജ്യങ്ങളും നാറ്റോ അംഗമായാൽ മേഖലയിലെ സാഹചര്യം മോശമാകുമെന്ന ഭീഷണിയും റഷ്യ മുഴക്കി. ഫിൻലൻഡില്‍ 55 ലക്ഷവും സ്വീഡനില്‍ ഒരു കോടിയുമാണ് ജനസംഖ്യ. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെയാണ് നാറ്റോയിൽ അംഗമാകണമെന്ന ആഗ്രഹം ഈ ചെറു യുറോപ്യൻ രാജ്യങ്ങളിൽ ശക്തമായത്. ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മരിനും സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്‌സനും നാറ്റോ അംഗത്വത്തിനായി നീക്കം തുടങ്ങി. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. സ്വീഡനും ഫിൻലൻഡും നാറ്റോ അംഗമായാൽ മേഖലയിലെ സാഹചര്യം മോശമാകുമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‌കോവ്‌ പ്രതികരിച്ചു. പിന്നാലെ ഫിൻലൻഡ്‌ അതിർത്തിയിലേക്ക് റഷ്യ വൻ സൈനിക വ്യൂഹത്തെ അയച്ചു.

1340 കിലോമീറ്റർ ദൂരം റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്‌. മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹമാണ് ഫിൻലൻഡ്‌ അതിർത്തിയിലേക്ക് എത്തുന്നത്. യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആണെങ്കിലും യൂറോപ്പിന്റെ സൈനിക സഹകരണ സഖ്യമായ നാറ്റോയിൽ അംഗത്വം വേണ്ട എന്നായിരുന്നു ഇതുവരെ ഫിൻലൻഡിന്‍റെയും സ്വീഡന്റെയും നിലപാട്. എന്നാൽ റഷ്യ യുക്രൈനെ ആക്രമിച്ച് തരിപ്പണം ആക്കിയതോടെ ജനങ്ങളിൽ ഭൂരിപക്ഷവും നാറ്റോ അംഗത്വത്തിന് അനുകൂലമായി. സെപ്‌റ്റംബറിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സ്വീഡനിൽ പ്രധാനമന്ത്രി മഗ്‌ദലിന ആൻഡേഴ്‌സൺ നാറ്റോ അംഗത്വം സംബന്ധിച്ച ചർച്ചകൾ സജീവമാക്കി.

ഫിൻലൻഡില്‍ നാറ്റോയിൽ ചേരാനുള്ള നിർദേശം അടുത്ത ആഴ്‌ച തന്നെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ ഭീഷണിയുമായി റഷ്യയുടെ ഇടപെടൽ. ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വ അപേക്ഷ അനുഭാവപൂർവം പരിഗണിക്കും എന്നാണ് നാറ്റോയുടെ പ്രതികരണം. കൂടുതൽ രാജ്യങ്ങള്‍ നാറ്റോ അംഗത്വം നേടുന്നതിനെ അമേരിക്കയും പിന്തുണയ്ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...