ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും ; കാനഡയ്‌ക്കെതിരെ ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. കാനഡ മറ്റ് രാജ്യത്തെ നയതന്ത്രജ്ഞരോട് എങ്ങിനെ പെരുമാറുന്നു എന്നതും അവരുടെ നയതന്ത്രജ്ഞര്‍ മറ്റ് രാജ്യങ്ങളില്‍ എങ്ങിനെ പെരുമാറുന്നു എന്നതിനേയും ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകുമെന്ന് ജയശങ്കര്‍ തുറന്നടിച്ചു. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമെതിരായാണ് അവര്‍ ഇക്കാര്യത്തെ വിലയിരുത്തിയിരിക്കുന്നത്. അതേസമയം, മറുഭാഗത്ത് കാനഡയിലെ നയതന്ത്രജ്ഞര്‍ക്ക് അവര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവരുടെ സ്വന്തം നയതന്ത്രജ്ഞരുടെ കാര്യം. കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യയിലെ സൈന്യത്തേയും ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ അന്വേഷിക്കാം. ആളുകളുടെ പ്രൊഫൈല്‍ പരിശോധിക്കാം. കാനഡയില്‍ തടയേണ്ടിയിരിക്കുന്ന ആളുകളെ ലക്ഷ്യമിടാം. ഇന്ത്യന്‍ നേതാക്കളേയും നയതന്ത്രജ്ഞരേയും പരസ്യമായി ഭീഷണിപ്പെടുത്തുന്ന ആളുകള്‍ കാനഡയിലുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ മറുപടി. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ ഭീഷണിപ്പെടുത്തിയാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യമായി നമ്മള്‍ അംഗീകരിക്കണം. കനേഡിയന്‍ ഹൈക്കമ്മിഷണര്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയെന്ന് ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞാല്‍ അത് വിദേശ ഇടപെടലാകുമെന്നും ജയശങ്കര്‍ വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...